ചെങ്ങന്നൂർ : 14 ക്യാമ്പുകൾ നിറുത്തി 833 അംഗങ്ങൾ വീടുകളിലേക്ക് മടങ്ങി. നിലവിൽ പ്രവർത്തിക്കുന്ന 82 കേന്ദ്രങ്ങളിൽ 2148 കുടുംബങ്ങളിലെ 7378 അംഗങ്ങൾ കഴിയുന്നത്. ശനിയാഴ്ച 4,ഞായറാഴ്ച 10 ഉം കേന്ദ്രങ്ങൾ വീതമാണ് നിറുത്തിയത് ഓർത്തഡോക്സ് ചർച്ച് പരിഷ് ഹാൾ ചെങ്ങന്നൂർ, ഗവ.ഹയർ സെക്കൻഡറി സ്കൂൾ ആല, ലിറ്റിൽ ഫ്ളവർ സ്കൂൾ എണ്ണക്കാട്, ബുധനൂർ, ഐ.എച്ച്.ആർ.ഡി.എൻജിനീയറിംഗ് കോളേജ് ചെങ്ങന്നൂർ, സെന്റ് ജൂഡ്സ് സ്കൂൾ വെണ്മണി, വരമ്പുർ വിപണി വെണ്മണി, തിരുവൻവണ്ടൂർ, ഹിന്ദു യു.പി.എസ് ഇരമല്ലിക്കര, ശ്രീഅയ്യപ്പ കോളേജ് ഇരമല്ലിക്കര, പാരീഷ്ഹാൾ വനവാതുക്കര, ഗവ.യു.പി.എസ് മഴുക്കീർ, എം ടി.എൽ.പി.എസ് ഉമയാറ്റുകര, പുലിയൂർ എൻ.എസ്. എസ് കരയോഗം, ഗവ. മുഹമ്മദൻസ് ഹൈസ്ക്കൂൾ കൊല്ലകടവ് ചെറിയനാട്, കോടുകുളഞ്ഞി സി.എം.എസ് യുപി എസ് ആല എന്നീ കേന്ദ്രങ്ങളാണ് നിറുത്തിയത്.