bad

കോന്നി: കേരളാ ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടുർണമെന്റ് നടത്തി. പൊലീസ് എക്‌സൈസ് ,ഫോറസ്റ്റ് എന്നീ വിഭാഗങ്ങളിൽ നിന്നു 16 ടീമുകൾ പങ്കെടുത്തു. ഡി.എഫ്.ഒ കെ.എൻ.ശ്യംമോഹൻലാൽ ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ എക്‌സൈസ്, ഫോറസ്റ് ടീമുകൾ ഒന്നും രണ്ടും സമ്മാനങ്ങൾ നേടി.