തിരുവല്ല: ആലപ്പുഴ - ചങ്ങനാശേരി റോഡിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആലപ്പുഴയിൽ നിന്ന് കെ.എസ്ആർ.ടി.സി സർവീസുകൾ പൊങ്ങ വരെയും ചങ്ങനാശേരിയിൽ നിന്നുള്ള സർവീസുകൾ പൂപ്പള്ളി വരെയും മാത്രം. കൂടാതെ ആലപ്പുഴയിൽ നിന്നും വണ്ടാനം, ചമ്പക്കുളം, പൂപ്പള്ളി വഴി കൈനകരി വണ്ടാനം, ചമ്പക്കുളം, പൂപ്പള്ളി വഴി പുളിങ്കുന്ന് സർവീസുകളും ഉണ്ടായിരിക്കും. ആലപ്പുഴ - ചങ്ങനാശേരി നേരിട്ട് സർവീസുകൾ ഓപ്പറേറ്റ് ചെയ്യാൻ ജില്ലാ കളക്ടറുടെ അനുമതിയില്ല.