atm

മല്ലപ്പള്ളി : എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാനാകാതെ ഉപഭോക്താക്കൾ. ബാങ്ക് എംപ്ലോയീസ് യൂണിയനുകളുടെ നേതൃത്വത്തിൽ ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട് കാത്തോലിക് സിറിയൻ ബാങ്കിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സമരം നടന്നിരുന്നു. സമരം കാത്തോലിക് സിറിയൻ ബാങ്കിൽ ആണെങ്കിലും മറ്റു ബാങ്കുകളും സമരാനുകൂലികൾ അടപ്പിച്ചു. ശനിയാഴ്ച ബാങ്ക് അവധി ആയതും എ.ടി.എമ്മുകളിൽ പണ ദൗർലഭ്യത്തിന് ഇടയാക്കി. മിക്ക എ.ടി.എം കൗണ്ടറുകളിലും ആളുകൾ ക്യൂ നിന്നിട്ട് പണം ലഭിച്ചില്ല.