അടൂർ : പഴകുളം തട്ടത്തുമലയിൽ സംരക്ഷിക്കാനാളില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയ്ക്ക് വീട് നിർമ്മിച്ചു നൽകാൻ പഴകുളം കൂട്ടായ്മ .തലശേരി സ്നേഹ സൗഹൃദം ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെയാണ് വീട് നൽകുന്നത് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അമർഷാൻ കുറ്റിയടിക്കൽ കർമ്മം നിർവഹിച്ചു. ഇമാം കബീർ മൗലവി ,ഗ്രാമപഞ്ചായ ത്ത് അംഗങ്ങളായ സാജിത റഷീദ്, മിനി രാജു , ഷിഹാബുദീൻ. ജെ, ഷിഹാബുദീൻ കുന്നുംപുറം, തട്ടത്തിൽ ബദറുദീൻ, നൗഷാദ് നെല്ലിവിള , അസീസ് അയത്തികോണിൽ, സജീവ് അയത്തികോണിൽ എന്നിവർ പങ്കെടുത്തു.