തെങ്ങമം: പഴകുളം പുന്തല വീട്ടിൽ ദേവീ ക്ഷേത്രത്തിനു സമീപം അലൽ ഭവനിൽ പ്രഭയുടെയും ബിജുന്റേയും മക്കളുടെ പഠന ചിലവ് ഏറ്റെടുക്കുമെന്ന് സുഗത വനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൽ.സുഗതൻ അറിയിച്ചു. പ്രഭയുടെ ഭർത്താവ് ബിജു എല്ലുപൊടിയുന്ന അസുഖത്താൽ കഷ്ടപെടുന്ന വാർത്ത ഇന്നലെ കേരള കൗമുദി പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് ട്രസ്റ്റ് ഭാരവാഹികൾ സഹായ ഹസ്തവുമായി മുന്നോട്ട് വന്നത്. പ്ലസ് വണ്ണിന് പഠിക്കുന്ന അലന്റെയും അഞ്ചാം ക്ലാസിൽ പഠിക്കുന്ന അലീനയുടെയും പ്ലസ്ടു വരെയുള്ള പഠന ചിലവാണ് ട്രസ്റ്റ് ഏറ്റെടുത്തത്. അലൻ തെങ്ങമം ഗവ: ഹയർ സെക്കൻഡറി സ്കൂളിലും അലീന നൂറനാട് സി.ബി.എം എച്ച് എസ് സ്ക്കൂളിലുമാണ് പഠിക്കുന്നത്. ബിജുവിന് തനിയെ നിൽക്കാനോ ഇരിക്കാനോ ഭക്ഷണം കഴിക്കാനോ നടക്കാനോ ആകാത്ത സ്ഥിതിയിലാണ്. ജോലിക്ക് പോകാൻ പറ്റാത്ത സ്ഥിതിയായതോടെ കഷ്ടപ്പാടിലാണ് ഈ കുടുംബം