തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ വനിതാസംഘത്തിന്റെ നേതൃയോഗവും സത്യപ്രതിജ്ഞയും നടത്തി. യൂണിയൻ പ്രസിഡന്റ് കെ.എ. ബിജു ഇരവിപേരൂരിന്റെ അദ്ധ്യക്ഷതയിൽ യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവിന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ സത്യവാചകംചൊല്ലിക്കൊടുത്തു. യോഗം അസി.സെക്രട്ടറി പി.എസ്. വിജയൻ മുഖ്യപ്രഭാഷണം നടത്തി. യോഗം നിയുക്ത ഡയറക്ടർ ബോർഡ് അംഗം സന്തോഷ് തങ്കപ്പൻ, യൂണിയൻ കൗൺസിലർമാരായ അനിൽ ചക്രപാണി, രാജേഷ് മേപ്രാൽ, ബിജു മേത്താനം, പ്രസന്നകുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ.എൻ.രവീന്ദ്രൻ, കെ.കെ. രവി എന്നിവർ പ്രസംഗിച്ചു. വനിതാസംഘം സെക്രട്ടറി സുധാഭായ് സ്വാഗതവും പ്രസിഡന്റ് സുമ സജികുമാർ നന്ദിയും പറഞ്ഞു. യൂണിയനിലെ 48 ശാഖകളിലും വനിതാസംഘം വാർഷികയോഗം നടത്താനും സംഘടനാ പ്രവർത്തനം ഊർജ്ജിതമാക്കി ഫെബ്രുവരിയിൽ വനിതാസംഘം ശാഖാ ഭാരവാഹികൾക്ക് നേതൃത്വക്യാമ്പ് നടത്താനും തീരുമാനിച്ചു.