തിരുവല്ല: നഗരത്തിലെ പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിലേക്കുള്ള പ്രവേശനം തുടങ്ങി. അഞ്ച് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികവിഭാഗത്തിൽപ്പെട്ടപ്പെട്ട കുട്ടികൾക്ക് അപേക്ഷിക്കാം. 10 ശതമാനം സീറ്റുകളിലേക്ക് ജനറൽ വിഭാഗത്തിലുള്ളവർക്കും അപേക്ഷിക്കാം. താമസം, ഭക്ഷണം, യൂണിഫോം എന്നിവ സൗജന്യമാണ്. ട്യൂഷൻ സൗകര്യവും ലഭ്യമാണ്. അപേക്ഷ തിരുവല്ല മുൻസിപ്പൽ പട്ടികജാതി വികസന ഓഫിസിൽ സമർപ്പിക്കാം. ഫോൺ: 9446528295, 8547630038.