theator

പത്തനംതിട്ട : ഒ.ടി.ടി പ്ലാറ്റ് ഫോമുകളിൽ നിന്ന് തിയേറ്ററിലേക്ക് മടങ്ങുകയാണ് സിനിമാലോകം. ഒന്നരവർഷത്തിന് ശേഷം തീയേറ്റർ സ്ക്രീനുകൾ വീണ്ടും തെളിയുന്നു. റിലീസിംഗിലെ പതിവ് ബഹളങ്ങൾക്കും ആരവങ്ങൾക്കും കൊവിഡ് മാനദണ്ഡം വിലങ്ങു തടിയാകുമെങ്കിലും തിയേറ്റർ അനുഭവത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

മരയ്ക്കാർ, കെ.ജി.എഫ് പോലെയുള്ള വമ്പൻ ചിത്രങ്ങൾ തീയേറ്ററിലെത്തിക്കാനായി മാത്രം റിലീസിംഗ് വൈകുന്നവയാണ്.

സാനിറ്റൈസിംഗ് അടക്കം ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഇന്നലെ എല്ലാ തീയേറ്ററുകളിലും ട്രയൽ പ്രദർശനം നടത്തി സാങ്കേതിക തകരാറുകളടക്കം പരിശോധിച്ചു.

രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് ആദ്യ ഘട്ടത്തിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. പകുതി സീറ്റിലാണ് പ്രദർശനം.

കൊവിഡ് ആദ്യ തരംഗത്തിനു ശേഷം തീയറ്റർ തുറന്നെങ്കിലും പകുതി സീറ്റിലായിരുന്നു അന്നും പ്രവേശനം. സെക്കൻഡ് ഷോയ്ക്ക് അന്ന് അനുമതിയുണ്ടായിരുന്നില്ല. തിയേറ്റർ അടച്ചിട്ടതോടെ ജീവിതം വഴിമുട്ടിയ നിരവധിപേരുണ്ട്.

സൈമൺ,

തിയേറ്റർ ജീവനക്കാരൻ

എല്ലാം ശരിയാകും, സല്യൂട്ട്, കുഞ്ഞെൽദോ, കൊച്ചാൾ

എന്നീ ചിത്രങ്ങൾ റിലീസിംഗിന് ഒരുങ്ങുന്നു

തിയേറ്റർ ഉടമകളുടെ ആവശ്യം

1. രണ്ടുഡോസ് വാക്‌സീൻ ലഭിച്ചവർക്കു മാത്രം പ്രവേശനം

എന്ന തീരുമാനം മാറ്റുക.

2. വിനോദ നികുതി ഒന്നര വർഷത്തേക്ക് ഒഴിവാക്കുക.

3. തീയേറ്റർ തൊഴിലാളികൾക്ക് ആനുകൂല്യം അനുവദിക്കുക.

10 തിയേറ്ററുകൾ ജില്ലയിൽ പ്രദർശനത്തിന് തയ്യാറാകുന്നു