റാന്നി: അശരണർക്കു കാരുണ്യ ഹസ്തവുമായി ജനപ്രതിനിധി. റാന്നി പഞ്ചായത്ത്‌ ജനപ്രതിനിധിയായ കെ.ആർ പ്രകാശ് കുഴികാലയാണ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാകുന്നത്. വാർഡ് മെമ്പർ എന്ന നിലക്ക് തനിക്ക് ലഭിക്കുന്ന ഓണറേറിയം വൃക്ക തകരാറിലായി ഓപ്പറേഷന് കാത്തിരിക്കുന്ന റാന്നി മന്ദിരം സ്വദേശിക്ക് നൽകി മാതൃകയായിരിക്കുകയാണ് പ്രകാശ്. പൊതുജനങ്ങൾക്കായി നൽകുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം ലഭിച്ച തുക വൃക്ക തകരാറിലായി അടുത്ത ദിവസം ഓപ്പറേഷൻ നടത്താൻ കാത്തിരുന്ന യുവാവായ മന്ദിരം പൗർണമിയിൽ അരുൺ രാജിന് നൽകി. കഴിഞ്ഞ മാസങ്ങൾ ലഭിച്ചിരുന്ന തുക സ്വന്തം വർഡിലെ എല്ലാ വീടുകളിലും ഒന്നര ലക്ഷം രൂപമുടക്കി ഓണക്കിറ്റുകൾ വിതരണം ചെയ്തു.