പ്രമാടം : പ്രമാടം പഞ്ചായത്ത് ഒന്നാം വാർഡ് മറൂരിൽ അപകട സ്ഥിതിയിലുള്ള ട്രാൻസ്‌ഫോമറുകൾ മാ​റ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ഒപ്പ് ശേഖരണം നടത്തി തയാറാക്കിയ മാസ് പെറ്റീഷൻ വാർഡ് മെമ്പർ കെ.എം മോഹനൻ കെ.എസ്. ഇ.ബി എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് കൈമാറി. മഴ പെയ്താൽ ആദ്യം വെള്ളം കയറുന്ന സ്ഥലത്ത് അപകട ഭീതി പരത്തി നിൽക്കുന്ന ട്രാൻസ്‌ഫോമറുകൾ കാരണം ഉണ്ടായിക്കൊണ്ടിരുന്ന പ്രശ്‌നങ്ങൾ വലുതാണ്. മറൂർ പ്രദേശത്ത് കഴിഞ്ഞ വെള്ളപ്പൊക്കത്തിനും നഷ്ടപ്പെട്ട വൈദ്യുതി ബന്ധം രണ്ടര ദിവസം കഴിഞ്ഞാണ് പുന:സ്ഥാപിച്ചത്. പ്രശ്‌നത്തിൽ സമയബന്ധിതമായി സത്വര നടപടി ഉണ്ടാവുമെന്ന് എന്ന് കെ.എസ്.ഇ.ബി അധികൃതർ ഉറപ്പ് നൽകിയതായി മെമ്പർ പറഞ്ഞു.