പ്രമാടം : കേരള കോൺഗ്രസ് (എം) കോന്നി നിയോജക മണ്ഡലം അംഗത്വ വിതരണം സംസ്ഥന ജനറൽ സെക്രട്ടറി ജോസ് കോഴിമല ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഏബ്രഹാം വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജോർജ്ജ് ഏബ്രഹാം, സി.വി.വർഗീസ്, ഇ.എം. ജോൺ, ജോർജ്ജ് മോഡിയിൽ, വി.കെ.സന്തോഷ് കുമാർ, കെ.പി.സജിമോൻ, പി.എസ്.ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.