പത്തനംതിട്ട: ജില്ലയിലെ മാതൃക പ്രീ സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട അങ്ങാടിക്കൽ അറന്തകുളങ്ങര എൽ.പി സ്കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് കോൺഗ്രസ് അങ്ങാടിക്കൽ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 130 ഓളം കുട്ടികളും രക്ഷാകർത്താക്കളും ആശങ്കയിലാണ്. നവംബർ ഒന്നിന് ക്ലാസുകൾ ആരംഭിക്കാനിരിക്കുന്ന കെട്ടിടം അൺഫിറ്റാണ്. യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ബിജു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. മുള്ളൂർ സുരേഷ്, സി.ജി ജോയ്, അങ്ങാടിക്കൽ വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.