കൊടുമൺ : പന്തളം എൻ.എസ്.എസ് കോളേജിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ആയിരിക്കെ കൊല ചെയ്യപ്പെട്ട
എം രാജേഷിന്റെ 20-ാമത് രക്തസാക്ഷിദിനം 30, 31 തീയതികളിൽ നടക്കും. 30ന് രാവിലെ 9. 30ന് അങ്ങാടിക്കൽ എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിൽ ചേരുന്ന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ അദ്ധ്യക്ഷനായിരിക്കും. വിവിധ പരീക്ഷകളിലെ റാങ്ക് ജേതാക്കൾ, കൊവിഡ് പോരാളികളായി പ്രവർത്തിച്ചവർ എന്നിവരെ ആദരിക്കും. 31ന് രാവിലെ 8ന് അങ്ങാടിക്കൽ വടക്ക് വായനശാല ജംഗ്ഷനിൽ കൂടുന്ന അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്യും. സി.ജി മോഹനൻ അദ്ധ്യക്ഷനായിരിക്കും. എ. എൻ സലീം, ആർ.തുളസീധരൻ പിള്ള, എ.വിപിൻ കുമാർ, അഡ്വ.സി. പ്രകാശ്, ബീനാ പ്രഭ, അഡ്വ.ആർ ബി രാജീവ് കുമാർ, കുഞ്ഞന്നാമ്മ കുഞ്ഞ്, ധന്യാ ദേവി, കെ.കെ അശോക് കുമാർ എന്നിവർ സംസാരിക്കും.