covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 392 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നതും, 391 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 1,90,509 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,82,951 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.

ജില്ലയിൽ ഇന്നലെ 289 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,84,843 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4413 പേർ ചികിത്സയിലാണ്.

കൊവിഡ് ബാധിതരായ ഒൻപതു പേർ ഇന്നലെ മരിച്ചു

1) തിരുവല്ല സ്വദേശി (89)
2) കോഴഞ്ചേരി സ്വദേശി (60)
3) കലഞ്ഞൂർ സ്വദേശി (72)
4) എഴുമറ്റൂർ സ്വദേശി (76)
5) കോന്നി സ്വദേശി (75)
6) റാന്നിഅങ്ങാടി സ്വദേശി (53)
7) ഇരവിപേരൂർ സ്വദേശി (83)
8) അയിരൂർ സ്വദേശി (88)
9) പ്രമാടം സ്വദേശി (89)