പത്തനംതിട്ട : സർക്കാർ അംഗീകൃത ഡിഗ്രി, തത്തുല്യ കോഴ്‌സുകൾ, പി.ജി, പ്രൊഫഷണൽ കോഴ്‌സുകൾ എന്നിവയിൽ നേരിട്ടോ, വിദൂര വിദ്യാഭ്യാസം, പാരലൽ വിദ്യാഭ്യാസം വഴിയോ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്ന വിജയാമൃതം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ആദ്യ അവസരത്തിൽ തന്നെ കോഴ്‌സ് പാസായവരും 2020-21 വർഷത്തിൽ കോഴ്‌സ് പൂർത്തികരിച്ചവരുമായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ല സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0468 2325168.