26-dcc-seethathodu
സീതത്തോട് കോട്ടമൺപിറ അടിയാൻ കാലായിൽ ഉരുൾപ്പൊട്ടലിൽ നാശനഷ്ടം സംഭവിച്ച ലക്ഷ്മി ഭവനിൽ സഞ്ജയന്റെ വീടിനോട് ചേർന്ന സ്ഥലം ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ സന്ദർശിക്കുന്നു. ഡി.സി.സി ഭാരവാഹികളായ സാമുവൽ കിഴക്കുപുറം, സുനിൽ എസ്. ലാൽ, എസ്.വി. പ്രസന്നകുമാർ, ഡി.സി.സി അംഗം മാത്യു കല്ലേത്ത്, മണ്ഡലം പ്രസിഡന്റ് രതീഷ് കെ. നായർ എന്നിവർ സമീപം.

പത്തനംതിട്ട : സീതത്തോട് അടിയാൻ കാലായിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ നാശം സംഭവിച്ച കോട്ടമൺപാറ ലക്ഷ്മി ഭവനിൽ സഞ്ജയന്റെ വീടും നാശനഷ്ടം സംഭവിച്ച സ്ഥലങ്ങളും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ സന്ദർശിച്ചു.ഡി.സി.സി ഭാരവാഹികളായ സാമുവൽ കിഴക്കുപുറം, സുനിൽ എസ്.ലാൽ, എസ്.വി. പ്രസന്നകുമാർ,ഡി.സി.സി അംഗം മാത്യു കല്ലേത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രതീഷ് ആർ.നായർ, മണ്ഡലം സെക്രട്ടറി റജിമോൻ എന്നിവരും ഡി.സി.സി പ്രസിഡന്റിനോടൊപ്പം ഉണ്ടായിരുന്നു. ഉരുൾ പൊട്ടലിൽ നാശനഷ്ടം സംഭവിച്ച കുടുംബങ്ങൾക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് സതീഷ് കൊച്ചുപറമ്പിൽ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.