hostel

പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പിന് കീഴിൽ പന്തളം മുൻസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനം ആരംഭിച്ചു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന പട്ടികജാതി, വർഗ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 10 ശതമാനം സീറ്റുകളിലേക്ക് ജനറൽ വിഭാഗക്കാർക്കും അപേക്ഷിക്കാം. താമസം, ഭക്ഷണം, യൂണിഫോം എന്നിവ സൗജന്യമാണ്. ട്യൂഷൻ സൗകര്യവും പോക്കറ്റ് മണിയും ലഭ്യമാണ്. ഹോസ്റ്റൽ പ്രവേശനം ലഭിക്കുന്നതിനായി സമീപത്തെ സ്‌കൂളിൽ പ്രവേശനം നേടണം. അപേക്ഷ പന്തളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ 30 വരെ സമർപ്പിക്കാം. (ഒൻപത് ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്).ഫോൺ. 6238698806, 8547630045.