പത്തനംതിട്ട : സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ജില്ലാ ഓഫീസിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2 തസ്തികയുടെ താൽക്കാലിക ഒഴിവുകളിലേക്ക് മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കപ്പെട്ട അഭിമുഖം 28, 29 തീയതികളിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് അറിയിപ്പ് തപാൽ വഴി നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ഈ തീയതികളിൽ നിശ്ചയിക്കപ്പെട്ട സമയത്ത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്റർവ്യൂവിന് ഹാജരാകണം.