ചെങ്ങന്നൂർ : എ.ഐ.ടി.യു.സി മണ്ഡലം കൺവെൻഷൻ അഡ്വ. വി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുരളീധരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എം സലിം,സി.പി.ഐ ചെങ്ങന്നൂർ മണ്ഡലം സെക്രട്ടറി അഡ്വ. സോളമൻ, ബി.കെ.എം.യു ജില്ലാ സെക്രട്ടറി അനിൽ കുമാർ, സന്ദീപ് , കെ.ജെ .തോമസ്,പി.ആർ പ്രദീപ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി മുരളീധരക്കുറുപ്പ് (പ്രസിഡന്റ്), കെ.എം സലിം. (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.