bhoomi-pooja-
കോന്നി മെഡിക്കൽ കോളേജിന്റെ രണ്ടാം ഘട്ട നിർമ്മാണത്തിന് മുന്നോടിയായി ഭൂമി പൂജ നടത്തുന്നു

കോന്നി: ഗവ. മെഡിക്കൽ കോളേജിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന് ഭൂമി പൂജയോടെ തുടക്കമായി. 5,72,389 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. ഇന്നലെ രാവിലെ 5.10 ന് ഗണപതി ഹോമവും തുടർന്ന് 9.30 നും 10.30നും ഇടയിൽ വാസ്തു പൂജയും നടന്നു. പൂജാ ചടങ്ങുകൾക്കായി പ്രത്യേകം പന്തൽ തയ്യാറാക്കിയിരുന്നു . പുതിയകാവ് ക്ഷേത്രം മേൽശാന്തി ശ്രീകുമാർ.കെ.നമ്പൂതിരിയും കൊട്ടാരക്കര ഹരികുമാരൻ നമ്പൂതിരിയുമാണ് കാർമികത്വം വഹിച്ചത്. ലേബർ ക്യാമ്പ് നിർമ്മാണം, മിക്സിംഗ് പ്ലാന്റ് സ്ഥാപിക്കൽ, സർവെ പ്രവർത്തനങ്ങൾ, സൈറ്റ് ക്ലിയറിംഗ് തുടങ്ങിയവയും നടന്നു .
രാജസ്ഥാൻ കമ്പനിയായ ജഥൻ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് രണ്ടാംഘട്ട നിർമ്മാണം കരാർ എടുത്തിരിക്കുന്നത്. കരാർ സംബന്ധിച്ച് കോടതിയിൽ നിലനിന്നിരുന്ന തർക്കം പരിഹരിച്ചിരുന്നു.

നിർമ്മാണത്തിന് ഭൂമി പൂജയോടെ തുടക്കം,

കിഫ്ബി പദ്ധതി, ചെലവി‌ടുന്നത് 241.01 കോടി രൂപ

രണ്ടാംഘട്ടത്തിൽ

200 കിടക്കയുള്ള ആശുപത്രി കെട്ടിടം

മൂന്ന് നില അക്കാദമിക്ക് ബ്ലോക്ക്

5 നിലയിൽ ബോയ്സ് ഹോസ്റ്റൽ

6 നിലയിൽ ഗേൾസ് ഹോസ്റ്റൽ

40 അപ്പാർട്ട്മെൻറുകൾ
11 നിലകളിൽ ക്വാർട്ടേഴ്സ്

1000 സീറ്റുള്ള ഓഡിറ്റോറിയം

മോർച്ചറി, ഓട്ടോപ്സി ബ്ലോക്ക്

ലോൺട്രി ബ്ലോക്ക്


(രണ്ട് ലക്ഷം ലിറ്റർ ശേഷിയുള്ള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, 7000 ലിറ്റർ ശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റ്, മഴവെള്ള സംഭരണി, ഡീൻ വില്ല, 400 മീറ്റർ ട്രാക്കോടുകൂടിയ കളിസ്ഥലം തുടങ്ങിയവയും രണ്ടാം ഘട്ടത്തിലുണ്ട്)

ഓക്സിജൻ പ്ളാന്റ്

മെഡിക്കൽ കോളേജിലെ ഓക്സിജൻ ജനറേഷൻ പ്ലാന്റ് നിർമ്മാണം നവംബറിൽ പൂർത്തിയാക്കി ഉത്പാദനം ആരംഭിക്കാൻ കഴിയും.

കെ.യു.ജനീഷ് കുമാർ എം.എൽ.എ

മിനിറ്റിൽ 1500 ലിറ്റർ ഉല്പാദനശേഷി

ചെലവിടുന്നത് : 1.60 കോടി രൂപ

മെഡിക്കൽ കോളേജിൽ ഓക്സിജൻ സൗകര്യമുള്ള 240 കിടക്കകളും, 30 ഐ.സി.യു കിടക്കകളും ഉൾപ്പടെ 270 കിടക്കകളാണ് ഉള്ളത്.കേരളാ മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനാണ് ഓക്സിജൻ പ്ലാന്റ് സജ്ജമാക്കുന്നത്.