പത്തനംതിട്ട : സാമൂഹികപ്രവർത്തക ഡോ.എം.എസ്. സുനിൽ നിരാലംബരായ ഭവനരഹിതർക്ക് പണിതുനൽകുന്ന 223-ാംമത് സ്‌നേഹഭവനം വിദേശ മലയാളിയായ ദീപക് ജോർജിന്റെ സഹായത്തോടെ തുവയൂർ തെക്ക് മിഥുൻ ഭവനത്തിൽ മായയ്ക്ക് നൽകി . താക്കോൽ ദാനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയംഗോപകുമാർ നിർവഹിച്ചു. വാർഡ് മെമ്പർ സിന്ധു ദിലീപ്, സന്തോഷ്. എം.സാം., കെ.പി. ജയലാൽ എന്നിവർ പ്രസംഗിച്ചു.