ചെങ്ങന്നൂർ : മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നടന്ന സെനറ്റ് മെമ്പർ തിരഞ്ഞെടുപ്പിനു ശേഷം ഭരണകക്ഷി രാഷ്ട്രീയത്തിലെ പ്രമുഖ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃത്വങ്ങൾ തമ്മിലുണ്ടായ ആക്രമണങ്ങൾ രാഷ്ട്രീയത്തിലെ ജാതി ചിന്തകൾ വെളിച്ചത്ത് കൊണ്ടുവരുന്നതാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ.ഗോപി പറഞ്ഞു. സാഹചര്യത്തെളിവുകളും പെൺകുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികവർഗ പീഢന നിരോധന നിയമത്തിന്റെ കീഴിൽ കേസെടുക്കണമെന്ന് ഓൾ കേരളാ പുലയർ മഹാസഭ ആവശ്യപ്പെട്ടു. രാഷ്ട്രീയ സമ്മർദ്ദത്തിന്റെ പേരിൽ പെൺകുട്ടി മൊഴി മാറ്റിപ്പറഞ്ഞാലും സർക്കാർ ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും കേസ് അട്ടിമറിക്കാതിരിക്കുവാൻ ആഭ്യന്തര വകുപ്പ് കാര്യക്ഷമമായി ഇടപെടണമെന്നും വി.കെ.ഗോപി ആവശ്യപ്പെട്ടു.