തിരുവല്ല: സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഫിൻലൻഡ് മാതൃകയും കേരളവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവല്ല വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ചർച്ച നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ആർ. പ്രസീന ഉദ്‌ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ വിദ്യാഭ്യാസ സമിതി കൺവീനർ ഡോ.ആർ.വിജയമോഹനൻ വിഷയാവതരണം നടത്തി. ഡയറ്റ് ലക്ചറർ ഡോ.കെ.കെ.ദേവി മോഡറേറ്ററായി. മേഖലാ സെക്രട്ടറി ബെന്നി മാത്യു, എ.ഇ.ഒ മിനികുമാരി വി.കെ, അദ്ധ്യാപക സംഘടനാ നേതാക്കളായ അജയകുമാർ .കെ , ജോൺ ജോയ് , തോമസ് എം.ഡേവിഡ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.