ചെങ്ങന്നൂർ : ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ സ്ഥാനം ഒഴിവുണ്ടായിട്ടും ഒന്നരമാസം കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താത്തതിനെതിരെ കൗൺസിലർ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകി. നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ അർച്ചന കെ.ഗോപി കഴിഞ്ഞ സെപ്റ്റംബർ 3ന് രാജിവച്ച ഒഴിവിൽ തിരഞ്ഞെടുപ്പ് നടത്താൻ വൈകുന്നതിനെതിരെയാണ് നഗരസഭാ യു.ഡി.എഫ് പാർലമെന്ററി പർട്ടി ലീഡർ കെ. ഷിബുരാജൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാന് പരാതി നൽകിയത്.