ചെങ്ങന്നൂർ : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭാ പ്രദേശത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ആരംഭിച്ചു. നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് വിതരണോദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഗോപു പുത്തൻമഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ഓമനാ വർഗീസ്, ശ്രീദേവി ബാലകൃഷ്ണൻ, കൗൺസിലർമാരായ കെ.ഷിബുരാജൻ, എം. മനുകൃഷ്ണൻ, രോഹിത് പി.കുമാർ, സിനി ബിജു, സൂസമ്മ ഏബ്രഹാം, മിനി സജൻ, ഇന്ദു രാജൻ, ടി.കുമാരി, എസ്.സുധാമണി, മെഡിക്കൽ ഓഫീസർ ഡോ.ആർ.രഞ്ജീമോൾ, ഡോ.ഗീത അനിൽകുമാർ, സി.ഡി.എസ്. ചെയർപേഴ്‌സൺ വി.കെ. സരോജിനി, ആശാ പ്രവർത്തക ഉഷാ ഓമനക്കുട്ടൻ എന്നിവർ പ്രസംഗിച്ചു. പ്രതിരോധ മരുന്നിന്റെ ആദ്യഘട്ട വിതരണം 27 മുതൽ രാവിലെ 9 മുതൽ വൈകിട്ട് 4വരെ അങ്ങാടിക്കൽ പമ്പാതീരം ആയുഷ് ഹോമിയോ പി.എച്ച്.സിയിലും നഗരസഭാ ഓഫീസിലും നടക്കും.