പന്തളം : പന്തളം എൻ.എസ്.എസ് കോളേജിൽ എസ്.എഫ്.ഐ. - എ.ബി.വി.പി വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ ഒരാൾക്ക് പരിക്ക്. ബി.കോം മൂന്നാം വർഷ വിദ്യാർത്ഥിയും എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമായ ജോയലിനാണു പരിക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചര കഴിഞ്ഞാണു സംഭവം. ഇന്നു കോളേജ് തുറക്കുമ്പോൾ പുതിയതായെത്തുന്ന കുട്ടികളെ സ്വീകരിക്കുന്നതിനായി നടക്കുന്ന ഒരുക്കങ്ങൾക്കിടെയാണ് ഇരു വിഭാഗങ്ങൾ തമ്മിൽ പ്രശ്‌നമുണ്ടായത്, ബൈക്കിലെത്തിയ രണ്ടു പേരാണ് ആക്രമിച്ചതെന്നും എസ്.എഫ്.ഐ പ്രവർത്തകർ പറഞ്ഞു. കോളേജിന് മുമ്പിൽ പന്തളം പൊലീസ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.