death
കെ.എൻ. ശോശാമ്മ

തിരുവല്ല: നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് പോസ്റ്റ് ഓഫീസ് ഏജന്റ് മരിച്ചു. കുളക്കാട് കോവൂർ വിളക്കുപാട്ടത്തിൽ ചെറിയാൻ കെ. ജോർജിന്റെ ഭാര്യ കെ.എൻ. ശോശാമ്മ (66) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ തിരുവല്ല ഹെഡ് പോസ്റ്റ് ഒാഫീസിന് സമീപമായിരുന്നു അപകടം. റോഡിലൂടെ പോകുന്നതിനിടെ പാഞ്ഞെത്തിയ കാറിടിച്ച് തലയ്ക്ക് ഗുരുതര പരിക്കേറ്റ് പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവല്ല പൊലീസ് കേസെടുത്തു. ഏറെക്കാലമായി തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസിൽ എസ്.എ.എസ് ഏജന്റായി പ്രവർത്തിക്കുകയായിരുന്നു. സംസ്കാരം പിന്നീട്. മക്കൾ: ഡ്യൂമ ചെറിയാൻ, ഡ്യൂണ ചെറിയാൻ. മരുമക്കൾ: രാജൻ തോമസ്, വി.ജെ.നിയോൺ.