urul

റാന്നി ; നാറാണംമൂഴി പഞ്ചായത്തിലെ കുറുമ്പൻമൂഴിയിൽ വീണ്ടും ഉരുൾപൊട്ടൽ. പടിവാതിക്കൽ അരുവിയിലാണ് ഉരുൾ പൊട്ടിയത്. കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ ഉണ്ടായ പനംകുടന്ത അരുവിക്കു സമീപത്താണ് സന്ധ്യയോടെ വൻ ശബ്ദത്തോടെ ഉരുൾപൊട്ടിയൊഴുകിയത്. ആളുകൾ പെട്ടന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറിയതിനാൽ ആളപായമില്ല. മേഖലയിൽ വ്യാപകമായി കൃഷി നാശം ഉണ്ടായിട്ടുണ്ട്. കല്ലും മണ്ണും തടികളും ഒലിച്ചെത്തിയതോടെ വെളിച്ചം നിലച്ചിരിക്കുകയാണ്. രാത്രി വൈകിയും ശക്തമായ മഴയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മഴക്കെടുതിയിൽ ഒരു വീട് പൂർണമായും തകർന്നിരുന്നു. തുടരെയുള്ള ഉരുൾപൊട്ടൽ മൂലം ജനങ്ങൾ ഭീതിയിലാണ്. പ്രായമായ ആളുകളെയും കിടപ്പു രോഗികളെയും മഴയത്ത് വെളിച്ചമില്ലാതെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് ഏറെ ശ്രമകരമാണ്. കുതിയൊലിച്ചു വെള്ളമെത്തിയതിന്നാൽ കുരുമ്പൻമൂഴി കോസ്‌വേയിൽ വീണ്ടും വെള്ളം കയറി. രക്ഷാ പ്രവർത്തനത്തിനായി എത്താൻ കാനന പാതയാണ് ഏക വഴി.