photo
കൃഷ്ണൻ കുട്ടി നായർ

തിരുവല്ല: ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തോട്ടഭാഗം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. തോട്ടഭാഗം കൃഷ്ണ കൃപയിൽ കൃഷ്ണൻ കുട്ടി നായർ (74) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. തിരുവല്ല നഗരത്തിൽ നിന്ന് വീട്ടിലേക്ക് പോകാനായി ഓട്ടോറിക്ഷ വിളിച്ച കൃഷ്ണൻകുട്ടി നായരെ തോട്ടഭാഗം ജംഗ്ഷന് സമീപംവച്ച് പിൻസീറ്റിൽ കുഴഞ്ഞുവീണ് കിടക്കുന്ന നിലയിൽ കാണുകയായിരുന്നു. ഓട്ടോ ഡ്രൈവർ ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് തിരുവല്ല പൊലീസ് കേസെടുത്തു.