vn
വി.എൻ വാസുദേവൻ

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പിനിരയായ റിട്ട. അദ്ധ്യാപകനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി . വയ്യാറ്റുപുഴ പുലയൻ പാറ മോഹന വിലാസം വീട്ടിൽ വി.എൻ വാസുദേവൻ നായർ (81) ആണ് മരിച്ചത്. വീടിനോട് ചേർന്ന ചായ്പ്പിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രി 7 നാണ് സംഭവം. 25 ലക്ഷം രൂപ പോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ചിരുന്നു. പണം കിട്ടാതെ വന്നതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതി വച്ചിരുന്നു. പണം മടക്കിക്കിട്ടാനുള്ള നിക്ഷേപകരുടെ സമരത്തിലും കേസിലും വാസുദേവൻ നായർ സജീവമായി ഇടപെട്ടിരുന്നു. വയ്യാറ്റുപുഴ വി.കെ.എൻ.എം വി.എച്ച്.എസ്.എസ് സ്കൂളിലെ റിട്ട. അദ്ധ്യാപകനാണ്. ഭാര്യ: ഭവാനിയമ്മ. മക്കൾ : ഇന്ദു, സിന്ധു.