medal
അക്സ മറിയവും ദേവിക സജിയും കോച്ച് ദാനിയേൽ കാരിക്കോട്ടിനൊപ്പം

തിരുവല്ല: ആറ്റിങ്ങലിൽ നടന്ന സംസ്ഥാന വനിതാ ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ ജില്ലയ്ക്ക് രണ്ട് വെള്ളി മെഡൽ ലഭിച്ചു. യൂത്ത് വുമൺ വിഭാഗത്തിൽ അക്സ മറിയം ഷിബു, സബ് ജൂനിയർ വിഭാഗത്തിൽ ദേവിക സജി എന്നിവരാണ് ജില്ലയ്ക്ക് അഭിമാനമായത്. ഇരവിപേരൂർ സെന്റ് ജോൺസ് സ്‌കൂളിലെ വിദ്യാർത്ഥിയായ അക്സ കോഴഞ്ചേരി ചെട്ടിമുക്ക് മാളുവേലിൽ ഷിബുവിന്റെ മകളാണ്. നീരേറ്റുപുറം സെന്റ് തോമസ് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥിയായ ദേവിക തിരുവല്ല ചാത്തങ്കരി മഠത്തിൽ പറമ്പിൽ ഷാജിയുടെ മകളാണ്. എല്ലാ ജില്ലകളിൽ നിന്നുമുള്ള വനിതാ താരങ്ങൾ പങ്കെടുത്ത മത്സരത്തിൽ യൂത്ത് വുമൺ വിഭാഗത്തിൽ കോഴിക്കോടും സബ് ജൂനിയർ വിഭാഗത്തിൽ കാസർഗോഡുമാണ് സ്വർണമെഡൽ കരസ്ഥമാക്കിയത്. ജില്ലാ ബോക്സിങ് അസോസിയേഷന്റെ കീഴിൽ വളഞ്ഞവട്ടം നോക്കൗട്ട് ബോക്സിങ്ങ് ക്ലബിൽ ജില്ലാ ടീം ബോക്സിങ്ങ് കോച്ച് അഡ്വ.ദാനിയേൽ കാരിക്കോട്ടിന്റെ ശിക്ഷണത്തിലാണ് ഇരുവരും പരിശീലനം നേടിയത്.