റാന്നി : സ്കൂളും പരിസരവും ശുചീകരിച്ചു നൽകി മാതൃകയായി ഡി.വൈ.എഫ്.ഐ നാറാണംമൂഴിമേഖലകമ്മിറ്റി. നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്കൂളാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വൃത്തിയാക്കി നൽകിയത്. കഴിഞ്ഞ ഒന്നര വർഷത്തിൽ അധികമായി അടിച്ചിട്ടിരുന്ന സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ മുൻ കരുതലും, വിട്ടു വീഴ്ചയില്ലാത്ത ശുചീകരണവും അത്യാവശ്യമാണ്. ക്ലാസ്റൂമുകളും ഇരുപ്പിടങ്ങളും കഴുകി വൃത്തിയാക്കിയ പ്രവർത്തകർ കുട്ടികൾക്ക് വേണ്ട ഇരുപ്പിടങ്ങളും ക്രമീകരിച്ച ശേഷമാണ് മടങ്ങിയത്. അഞ്ചു മുതൽ പത്തുവരെയുള്ള ക്ലാസിലെ കുട്ടികൾ പഠിക്കുന്ന നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്കൂൾ ശുചീകരിക്കാൻ ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി മിഥുൻ മോഹൻ, അതുൽ തോമസ് പതാലിൽ, ഷിബിൻ രാജ് , സെനിത് പോളിൻ റെജി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.