പത്തനംതിട്ട : ഇലവുംതിട്ട ശ്രീബുദ്ധ എൻജിനീയറിംഗ് കോളേജിന്റെ ചെന്നീർക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള ഭാഗത്തെ കാട് അടിയന്തരമായി വെട്ടിത്തെളിക്കാൻ ചെന്നീർക്കര ഗ്രാമപഞ്ചായത്ത് നടപടിസ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചെന്നീർക്കര പഞ്ചായത്തിലെ കർഷകരുടെ കൃഷികൾ കാട്ടുപന്നികൾ നശിപ്പിക്കുകയാണ്.