പത്തനംതിട്ട : മുട്ടത്തുകോണം ചെന്നീർക്കര പഞ്ചായത്ത് ഒന്നാം വാർഡിലെ മുടുവൻമണ്ണിൽ പുറത്തൂട്ട് റോഡ് റീടാറിംഗ് ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ. 2013-2014 ൽ ടാർ ചെയ്ത റോഡാണിത്. ഡ്രൈനേജും ചപ്പാത്തും നിർമ്മിച്ച് ഈ റോഡ് പുനരുദ്ധാരണം നടത്തിയാൽ മാത്രമേ പരിഹാരം കാണാൻ കഴിയു. ആവശ്യമായ ഫണ്ട് ഉപയോഗിച്ച് റോഡ് സഞ്ചാര യോഗ്യമാക്കാൻ ഭരണാധികാരികൾ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.