camp

പത്തനംതിട്ട : കോന്നി ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി പാലിയേറ്റീവ് കെയർ വള്ളിക്കോട് സോണലിന്റെ നേതൃത്വത്തിൽ 29ന് സൗജന്യ മെഡിക്കൽ ക്യാമ്പും ഫിസിയോതെറാപ്പി പരിശീലനവും നൽകും. വള്ളിക്കോട് ഞക്കുനിലം സാംസ്കാരിക നിലയത്തിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരനും സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫിസിയോ തെറാപ്പി പരിശീലനം ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ശ്യാലാൽ ഉദ്ഘാടനം ചെയ്യും.