തെങ്ങമം: സ്ക്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ശൂചീകരണപ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്ന കാഴ്ചയാണ് ഓരോ സ്ക്കൂളിലും കാണാൻ കഴിയുന്നത്. പി.ടി.എ കമ്മിറ്റികളുടെ നേതൃത്വത്തിൽ രാഷ്ട്രീയ യുവജന സംഘടനകളും, പ്രദേശത്തെ ക്ലബുകളും, കുടുംബശീ അംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും അദ്ധ്യാപക സംഘടനകളും എല്ലാം ശുചീകരണയജ്ഞത്തിൽ സജീവമാണ്. പഞ്ചായത്തംഗങ്ങളും നേതൃപരമായ പങ്കു വഹിച്ച് കൂടെയുണ്ട്. ഒന്നരവർഷമായി സ്ക്കൂളുകളിൽ അദ്ധ്യയനം ഇല്ലാത്തതിനാൽ പരിസരമാകെ കാടുപിടിച്ച് കിടക്കുകയാണ്. മിക്ക സ്ക്കൂളുകളിലും ക്ലാസ് മുറികളും ബെഞ്ചും ഡെസ്കും ഉൾപ്പടെ തേച്ച് കഴുകി അണുനശീകരണം നടത്തിയാണ് ശുചീകരിക്കുന്നത്. പി.ടി.എ കമ്മിറ്റികൾ വിവിധ സംഘടനകൾക്ക് കത്ത് നൽകിയിരുന്നു. അദ്ധ്യാപകരു , അനദ്ധ്യാപകരും, സ്ക്കൂൾ ഡ്രൈവർമാർ, പാചക തൊഴിലാളികൾ എന്നിവർ രണ്ട് തവണയും വാക്സിൻ എടുത്തെന്ന് വിദ്യാഭ്യാസ അധികൃതർ ഉറപ്പ് വരുത്തുന്നുണ്ട്.