തിരുവല്ല: കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ രൂപീകരണം പ്രവർത്തകരിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചുവെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കടപ്ര മണ്ഡലം ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പി.തോമസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി അഡ്വ.എൻ.ഷൈലാജ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.സതീഷ് ചാത്തങ്കേരി, ജേക്കബ് പി.ചെറിയാൻ, ജില്ലാ റിസോഴ്‌സ് പേഴ്‌സൺ അഡ്വ.ടി.കെ.രാമചന്ദ്രൻ നായർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. ജയകുമാർ, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ, ജില്ലാ കോർഡിനേറ്റർ സലിം പി.ചാക്കോ, വിത്സൻ തുണ്ടിയത്ത്,അഡ്വ.ലൗൽ കുമാർ, റോബിൻ പരുമല, ശിവദാസ് യു.പണിക്കർ, ജിനു തൂമ്പുംകുഴി, അലക്‌സ് ജോൺ പുത്തൂപ്പള്ളിൽ, റെജി വർഗീസ് തർക്കോലിൽ, റെജി ഏബ്രഹാം തൈക്കടവിൽ, അഡ്വ.എം.സി.വർഗീസ്, മേഴ്‌സി ഏബ്രാഹം, ജിബിൻ പുളിമ്പള്ളിൽ, ലിജി ആർ.പണിക്കർ, ഷാജി കുഞ്ഞ്, അമ്പോറ്റി ചിറയിൽ, വി.കെ.മധു എന്നിവർ പ്രസംഗിച്ചു.