പ്രമാടം : ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി പാലിയേറ്റീവ് കെയർ വള്ളിക്കോട് സോണിന്റെ നേതൃത്വത്തിൽ ലോക പക്ഷാഘാത ദിനമായ 29ന് സൗജന്യ മെഡിക്കൽ ക്യാമ്പും ഫിസിയോതെറാപ്പി പരിശീലനവും സംഘടിപ്പിക്കും. ഞക്കുനിലം സാംസ്കാരിക നിയലത്തിൽ രാവിലെ 10ന് പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരനും സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ 10.30 ന് മെഡിക്കൽ ക്യാമ്പ് സൊസൈറ്റി പ്രസിഡന്റ് ശ്യാംലാലും ഉദ്ഘാടനം ചെയ്യും.