പ്രമാടം : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പൊൻകുന്നം റീച്ച് നവീകരണം വേഗത്തിലാക്കണമെന്ന് കോൺഗ്രസ് മൈലപ്ര മണ്ഡലം പ്രവർത്തന സമിതി യോഗം യോഗം ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി എലിസബേത്ത് അബു ഉദ്ഘാടനം ചെയ്തു. ജയിംസ് കിക്കിരിക്കാട് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി പി.കെ. ഗോപി, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ബേബി മൈലപ്ര, വിൽസൺ തുണ്ടിയത്ത്, ബിജു സാമുവേൽ, ജിജി മരുതിക്കൽ, ജേക്കബ് വർഗീസ്, വി.കെ. സാമുവേൽ, വി.കെ. സാമുവേൽ, എം.കെ. സുരേന്ദ്രൻ, എൻ. പ്രദീപ് കുമാർ, ആർ. പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.