പത്തനംതിട്ട : എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തിന് നാളെ തുടക്കമാകും. സി.പി.ഐ ജില്ലാ കൗൺസിൽ ഓഫീസിൽ ഉച്ചയ്ക്ക് 2ന് നടക്കുന്ന മതതീവ്രവാദവും ഭരണകൂടവും എന്ന സെമിനാറോടെ സമ്മേളനത്തിന് തുടക്കമാകും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സെമിനാർ ഉദ്ഘാടനം ചെയ്യും. കവി ഗിരീഷ് പുലിയൂർ വിഷയാവതരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പളളി തോമസ്, സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം എം.വി.വിദ്യാധരൻ, ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവികുഞ്ഞമ്മ, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി ബിബിൻ രാജു എന്നിവർ പങ്കെടുക്കും. വൈകിട്ട് 4ന് എ.ഐ.വൈ.എഫ് പൂർവകാല നേതാക്കളെ സംസ്ഥാന പ്രസിഡന്റ് ആർ.സജിലാൽ ആദരിക്കും.
29ന് രാവിലെ 11ന് അടൂർ താലൂക്ക് ആശുപത്രിയിൽ സ്ഥിര ഭക്ഷണ വിതരണ പദ്ധതിയായ ഭക്ഷണ തണൽ ജീവകാരുണ്യ ക്യാമ്പയിൻ സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ ഉദ്ഘാടനം ചെയ്യും. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എ. ദീപകുമാർ അദ്ധ്യക്ഷത വഹിക്കും. എ.ഐ.വൈ.എഫ് സംസ്ഥാന എക്സി. അംഗം ആർ. ജയൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ ഗോപിനാഥൻ, ജില്ലാ അസി. സെക്രട്ടറി ഡി. സജി തുടങ്ങിയവർ പങ്കെടുക്കും.
30ന് രാവിലെ 9ന് സി.പി.ഐ ജില്ലാ ഓഫീസിൽ പതാക ഉയർത്തലോടെ പ്രതിനിധി സമ്മേളനം തുടങ്ങും. തുടർന്ന് വിവിധ കമ്മിറ്റികളുടെ തിരഞ്ഞെടുപ്പ്. 10.30ന് മന്ത്രി കെ.രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് സംഘടന റിപ്പോർട്ട് അവതരിപ്പിക്കും. പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി ജി. ബൈജുവും ഭാവിപ്രവർത്തന റിപ്പോർട്ട് പ്രസിഡന്റ് എ. ദീപകുമാറും അവതരിപ്പിക്കും. തുടർന്ന് ചർച്ച നടക്കും. പ്രമേയ അവതരണം, തിരഞ്ഞെടുപ്പ് എന്നിവയോടെ സമ്മേളനം സമാപിക്കും.
വാർത്താസമ്മേളനത്തിൽ എ.ഐ.വൈ.എഫ് സംസ്ഥാന എക്സി. അംഗം ആർ. ജയൻ, ജില്ലാ സെക്രട്ടറി ജി.ബൈജു, പ്രസിഡന്റ് എ. ദീപകുമാർ, സംസ്ഥാന കമ്മിറ്റി അംഗം അനീഷ് ചുങ്കപ്പാറ, ജനറൽ കൺവീനർ സുഹാസ് എം. ഹനീഫ് എന്നിവർ പങ്കെടുത്തു.