snv
അങ്ങാടിക്കൽ എസ്.എൻ.വി സ്കൂളും പരിസരവും ശുചീകരിക്കുന്നു

കൊടുമൺ: സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി അങ്ങാടിക്കൽ എസ്.എൻ.വി.ഹയർ സെക്കൻഡറി സ്‌കൂളും പരിസരവും ശുചീകരിച്ചു. തൊഴിലുറപ്പു തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, ക്ലബുകളുടെ പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, രാഷ്ടിയ പാർട്ടികൾ, സ്‌കൂൾ ഭരണസമിതി,പി.ടി.എ ഉൾപ്പെടെ ഇരുനൂറോളം പേർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ രാജൻ ഡി. ബോസ്, പി.ടി.എ.പ്രസിഡന്റ് കെ.കെ.അശോക് കുമാർ, അജികുമാർ, ജിതേഷ് കുമാർ , എം.എൻ.പ്രകാശ്, ബിനു, ശ്യാം എന്നിവർ നേതൃത്വം നൽകി.