പത്തനംതിട്ട: പി.എസ്.സി ഇൗ മാസം 21ന് നടത്താനിരുന്ന അസിസ്റ്റന്റ് എൻജിനീയർ / ഹെഡ് ഡ്രാഫ്റ്റ്‌സ്മാൻ/ അസിസ്റ്റന്റ് ഡയറക്ടർ (സിവിൽ) (കാറ്റഗറി നം. 210/2019) ഇറിഗേഷൻ വകുപ്പ് (എസ്.ആർ ഫോർ എസ്.ടി ഒൺലി), അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) (കാറ്റഗറി നം. 125/2020) ലോക്കൽ സെൽഫ് ഗവ. ഡിപ്പാർട്ട്‌മെന്റ് (ഡയറക്ട് റിക്രൂട്ട്‌മെന്റ്), അസിസ്റ്റന്റ് എൻജിനിയർ (സിവിൽ)(കാറ്റഗറി നം. 126/2020) ലോക്കൽ സെൽഫ് ഗവ. ഡിപ്പാർട്ട്‌മെന്റ് (ഡിപാർട്ട്‌മെന്റൽ ക്വാട്ട), ഇൻസ്ട്രക്ടർ ഗ്രേഡ് 1 (സിവിൽ) (കാറ്റഗറി നം. 191/2020) ടെക്‌നിക്കൽ എഡ്യൂക്കേഷൻ ഡിപ്പർട്ട്‌മെന്റ് (എഞ്ചിനീയറിംഗ് കോളജുകൾ), അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) (കാറ്റഗറി നം. 005/2021) കേരള സ്റ്റേറ്റ് ഇലക് ട്രിസിറ്റി ബോർഡ് ലിമിറ്റഡ്, എഞ്ചിനീയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് 1 (കാറ്റഗറി നം. 028/2021) കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡ് (എസ് ആർ ഫ്രം എമംഗ് എസ്.സി /എസ്.ടി ഒൺലി), അസിസ്റ്റന്റ് എഞ്ചിനീയറിംഗ് (സിവിൽ)( കാറ്റഗറി നം. 128/2021) കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്, അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) കാറ്റഗറി നം. 134/2021) ടൂറിസം ഡവലപ് മെന്റ് കോർപറേഷൻ ലിമിറ്റഡ് ആൻഡ് അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) (കാറ്റഗറി നം. 206/2021) യൂണിവേഴ്‌സിറ്റികൾഎന്നീ തസ്തികകളിലേക്കുളള പരീക്ഷ 28ന് ഉച്ചയ്ക്ക് 2.30 മുതൽ 4.15 വരെ നടക്കും.
ജില്ലയിലെ പരീക്ഷകേന്ദ്രമായ പത്തനംതിട്ട മർത്തോമ എച്ച്.എസ്.എസിൽ ഹാജരാകേണ്ടിയിരുന്ന ഉദ്യോഗാർത്ഥികൾ (രജി.നം. 109753 -109952) മൈലപ്ര മൗണ്ട് ബഥനി ഇ.എച്ച്.എസ്.എസ് (സെന്റർ 1) എന്ന പരീക്ഷാകേന്ദ്രത്തിലും പ്രമാടം നേതാജി ഹൈസ്‌കൂൾ പരീക്ഷാകേന്ദ്രത്തിൽ ഹാജരാകേണ്ടിയിരുന്ന ഉദ്യോഗാർത്ഥികൾ (രജി. നം. 110853 - 111052) മൈലപ്ര മൗണ്ട് ബഥനി ഇഎച്ച്എസ്എസ് (സെന്റർ 2) എന്ന പരീക്ഷാകേന്ദ്രത്തിലും ഇതിനോടകം ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണം. ഫോൺ: 0468 2222665.