പത്തനംതിട്ട : പിടിക്കുന്ന കൊടിയുടെ അന്തസത്ത എസ്.എഫ്.ഐ മാനിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന എക്സി. അംഗം ആർ. ജയൻ. എം.ജി സർവകലാശാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘർഷത്തെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജാതീയമായ പരമർശങ്ങളോട് ഒരു തരത്തിലും യോജിക്കാനാവില്ലെന്നും ജയൻ പറഞ്ഞു.