sn
ഇന്ത്യ ബുക്ക് ഒാഫ് റെക്കോർഡിൽ ഇടംനേടിയ നവമി ജിജീഷിനെ എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റും കോന്നി ശ്രീനാരായണ പബ്ലിക് സ്‌കൂൾ മാനേജറുമായ കെ.പത്മകുമാർ വീട്ടിലെത്തി അനുമോദിക്കുന്നു.സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ എം.കെ ശ്രീലാൽ, വികോട്ടയം എസ്.എൻ.ഡി.പി ശാഖ ആക്ടിംഗ് പ്രസിഡന്റ് വി.ജി സോമരാജൻ എന്നിവർ

പ്രമാടം: പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകി ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്സിൽ ഇടംനേടിയ നാലു വയസുകാരി നവമി ജിജീഷിനെ എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റും കോന്നി ശ്രീനാരായണ പബ്ലിക് സ്‌കൂൾ മാനേജരുമായ കെ.പദ്മകുമാർ വീട്ടിലെത്തി അനുമോദിച്ചു. സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ എം.കെ ശ്രീലാൽ, വികോട്ടയം എസ്.എൻ.ഡി.പി ശാഖ ആക്ടിങ് പ്രസിഡന്റ് വി.ജി .സോമരാജൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. വി .കോട്ടയം പുഷ്പ്പമംഗലത്തിൽ പി.എൻ ജിജീഷിന്റെയും അഞ്ജുവിന്റെയും രണ്ടാമത്തെ മകളാണ് നവമി ജിജീഷ്. സഹോദരി നിവേദ്യ ജിജി കോന്നി ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ചേച്ചിയുടെ ഓൺലൈൻ ക്ലാസുകൾ നവമി വീക്ഷിച്ചുകൊണ്ടിരുന്നു. അദ്ധ്യാപകർ പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ ചേച്ചിയോടൊപ്പം അനുജത്തിയും ഹൃദിസ്ഥമാക്കിയിരുന്നു. ഓൺലൈൻ ക്ലാസിന്റെ ഭാഗമായി നടത്തിയ പ്രസംഗമത്സരത്തിന് നിവേദ്യയെ അമ്മയും ടീച്ചറും ചേർന്ന് പഠിപ്പിച്ച പ്രസംഗം നവമി കേട്ട് പഠിക്കുകയും അക്ഷരസ്ഫുടതയോടെ അവതരിപ്പിക്കുകയും ചെയ്തു. ക്ലാസിൽ പഠിപ്പിച്ച കവിതകളും പൊതു വിജ്ഞാനങ്ങളും ഇതോടൊപ്പം പഠിച്ചു. നാല് വയസ് മാത്രമുള്ള കുട്ടിയുടെ കഴിവ് ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്‌സിലേക്ക് പരിഗണിക്കുന്നതിനു മാർഗനിർദ്ദേശം

നൽകിയത് സ്കൂൾ അദ്ധ്യാപകരാണ്.