ambu
ജില്ലാ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ എം.പി വികസന ഫണ്ടിൽ നിന്ന് ജില്ലയ്ക്ക് അനുവദിച്ച 14 ആംബുലൻസുകളുടെ ഫ്‌ളാഗ്ഓഫ് ആന്റോ ആന്റണി എം.പിയും ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യരും ചേർന്ന് നിർവഹിക്കുന്നു.

പത്തനംതിട്ട: ആന്റോ ആന്റണി എം.പിയുടെ വികസന ഫണ്ടിൽ നിന്ന് ജില്ലയ്ക്ക് അനുവദിച്ച 14 ആംബുലൻസുകൾ ആരോഗ്യ വകുപ്പിന് കൈമാറി. താക്കോൽ കൈമാറ്റം നടത്തിയ ആന്റോ ആന്റണി എം.പി ആംബുലൻസുകൾ ഫ്ളാഗ് ഒാഫ് ചെയ്തു. എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് ആംബുലൻസുകൾ ജില്ലയ്ക്ക് ലഭ്യമാക്കിയത്. മല്ലപ്പള്ളി താലൂക്ക് ആശുപത്രി, ഓമല്ലൂർ കുടുംബാരോഗ്യകേന്ദ്രം, നിരണം കുടുംബാരോഗ്യകേന്ദ്രം, തുമ്പമൺ സാമൂഹികാരോഗ്യകേന്ദ്രം, കോഴഞ്ചേരി ജില്ലാ ആശുപത്രി, അടൂർ ജനറൽ ആശുപത്രി, വെച്ചൂച്ചിറ സാമൂഹികാരോഗ്യ കേന്ദ്രം, റാന്നി പഴവങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രം, കോന്നി താലൂക്ക് ആശുപത്രി, വല്ലന സാമൂഹികാരോഗ്യ കേന്ദ്രം, കോയിപ്രം കുടുംബാരോഗ്യ കേന്ദ്രം, കടപ്ര പ്രാഥമികാരോഗ്യ കേന്ദ്രം, പത്തനംതിട്ട
ജനറൽ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ആംബുലൻസുകൾ ലഭ്യമായത്. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ, പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ, തിരുവല്ല നഗരസഭാ ചെയർമാൻ ബിന്ദു ജയകുമാർ, അടൂർ നഗരസഭാ ചെയർമാൻ ഡി.സജി, ഡി.എം.ഒ ഡോ.എ.എൽ ഷീജ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ് നന്ദിനി, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ശ്രീകുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു