covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 392 പേർക്ക് കൊവിഡ്​ സ്ഥിരീകരിച്ചു.
ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 1,90,896 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,83,343 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.

ഇന്നലെ 424 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 185267 ആണ്. ജില്ലക്കാരായ 4372 പേർ ചികിത്സയിലാണ്.

കൊവിഡ്​ ബാധിതരായ നാലു പേർ ഇന്നലെ മരിച്ചു.
1) പത്തനംതിട്ട സ്വദേശി (54),
2) റാന്നി​അങ്ങാടി സ്വദേശി (85) ,
3) അയിരൂർ സ്വദേശി (69),
4) കുറ്റൂർ സ്വദേശി (82)