പത്തനംതിട്ട: സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ 'കരുതലോടെ മുന്നോട്ട്' എന്ന പദ്ധതിയിലുടെ വിദ്യാർത്ഥികൾക്ക് ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് നൽകും. തുമ്പമൺ പഞ്ചാത്ത് ആയുഷ് ഹോമിയോ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ വിതരണോദ് ഘാടനം നടത്തി. മെഡിക്കൽ ഓഫീസർ ഡോ.ആൻസി ജോർജ്ജ് പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മാരായ ഗീതാറാവു . ബീനാ വർഗീസ്, വാർഡ് അംഗങ്ങളായ മോനി ബാബു , ഷിനുമോൾ ഏബ്രഹാം,അമ്പിളി എന്നിവർ ആശംസകൾ അർപ്പിച്ചു. വകുപ്പിന്റെ ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് 25,26,27 തീയതികളിൽ ഹോമിയോപ്പതി സ്ഥാപനങ്ങളിലൂടെ മരുന്ന് വാങ്ങാം. http://ahims.kerala.gov.in