പന്തളം:ലക്‌​നോ മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പന്തളത്ത് കർഷക റാലി നടന്നു. കർഷക സംഘം ഏരിയാ സെക്രട്ടറി ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യൂട്ടീവംഗം ലസിത, ഏരിയാ പ്രസിഡന്റ് മുണ്ടയ്ക്കൽ മനോജ് എന്നിവർ പ്രസംഗിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിച്ചു.