പന്തളം: വിദ്യാർത്ഥിനിയെ ശല്യം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ശല്യം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം വിളപ്പിൽശാല മുളയറ കരിമ്പാണ്ടിയിൽ അരുൺ രാജ് ( 30) ആണ് പിടിയിലായത്.
പന്തളം മങ്ങാരം പുന്തിലേത്ത് വാടകയ്ക്ക് താമസിക്കുന്ന അരുൺ രാജ് നേരത്തെ വിദ്യാർത്ഥിനിയുടെ വീട്ടിൽ എത്തി അപമര്യാദയായി പെരുമാറിയതിന് കഴിഞ്ഞ ജൂലായിൽ അറസ്റ്റുചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി പെൺകുട്ടിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും കഴിഞ്ഞ ദിവസം വീട്ടിലെത്തി വിദ്യാർത്ഥിനിയെ ശല്യം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിനാണ്
പന്തളം എസ്.എച്ച്.ഒ. എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. റിമാൻഡ് ചെയ്തു.